ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ കൊന്ത നമസ്‌കാരം ഒക്ടോബര്‍ 1 മുതല്‍ 10 വരെ തീയതികളില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് ദിവ്യബലിയും തുടര്‍ന്ന് കൊന്ത നമസ്‌കാരവും നടത്തപ്പെടും. ഇവകയിലെ 4 കൂടാര യോഗങ്ങളുടെ നേതൃത്വത്തിലാവും കൊന്ത നമസ്‌കാരം നടത്തപ്പെടുക. മാതാവിന്റെ മാധ്യസ്ഥം പ്രത്യേകമായി തേടാനുള്ള ഈ അവസരം വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് വികാരി ഫാ.മാത്യു മേലേടം അറിയിച്ചു. |