ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക കുടുംബ നവീകരണ ധ്യാനം അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ദിവ്യബലിയോടെ ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ദിവ്യബലിയോടും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വോടെ ഭക്തിനിര്‍ഭരമായി സമാപിച്ചു. ഇടവകയില്‍ നിന്നും ഇടവകയ്ക്ക് പുറത്തുനിന്നും ധാരാളം ആളുകള്‍ ധ്യാനത്തില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുകയും സാക്ഷ്യം നല്‍കുകയും ചെയ്തു. ന്യൂജേഴ്സിയിലെ പൊട്ടാ ഡിവൈന്‍ മേഴ്സി സെന്ററിലെ ഫാ. മാര്‍ട്ടിന്‍ കാലാംപറമ്പില്‍ മുഖ്യ വചനപ്രഘോഷകനായിരുന്നു. ഫിലിപ്പ് പ്ളാത്തോട്ടം, ടോബി മണിമലേത്ത്, ബിബി തെക്കനാട്ട് എന്നിവര്‍ വചനപ്രഘോഷണവും ഗാനശുശ്രൂഷയും നയിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം മൂന്നുദിവസം നടത്തപ്പെട്ടു. ജന്‍സണ്‍ കൊല്ലംപറമ്പില്‍ കുട്ടികളുടെ ധ്യാനശുശ്രൂഷ നയിച്ചു. ധ്യാനത്തിനോടനുബന്ധിച്ച് എല്ലാവര്‍ക്കും കുംബസാരിക്കുവാനുള്ള സൌകര്യം ഒരുക്കിയിരുന്നു. ഇടവക അംഗങ്ങളുടെ അനുരഞ്ജനത്തിനും ആത്മീവയ ഉണര്‍വ്വിനും വിശ്വാസ വളര്‍ച്ചയ്ക്കും നോയമ്പുകാല ധ്യാനം സഹായകമാകട്ടെ എന്ന് വികാരി ഫാ. മാത്യു മേലേടം ആശംസിച്ചു. ധ്യാന അരൂപിയില്‍ വസിച്ചുകൊണ്ട് പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ഈ നോയമ്പുകാലത്തില്‍ ഇടവരട്ടെ എന്ന് വികാരി എല്ലാവരെയും ഓര്‍മ്മപ്പെടുത്തി. വികാരി. ഫാ. മാത്യു മേലേടം, കൈക്കാരന്മാര്‍, പരീഷ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ മൂന്നുദിവസം നീണ്ടുനിന്ന ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ജോസ് ചാഴികാടന്‍ |