ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തില്‍ ഏട്ടുനോമ്പ് ആചരണം ആരംഭിച്ചു. ഇടദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് വി. കുര്‍ബാനയും നോമ്പിന്റെ പ്രത്യേക പ്രാര്‍ഥനകളും നടത്തുന്നു. ഞായറാഴ്‌ച രാവിലെ പത്തുമണിക്ക് ദിവ്യബലിക്കുശേഷമാണ് നോമ്പിന്റെ പ്രാര്‍ഥന നടത്തുന്നത്. എട്ടിന് ആഘോഷമായ തിരുക്കര്‍മ്മങ്ങളോടെ നോമ്പാചരണം സമാപിക്കും. |