ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ എട്ടു നോമ്പാചരണം നടത്തുന്നു. ഞായാറാഴ്‌ച ഒഴിച്ചുള്ള ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് ദിവ്യബലിയും തുടര്‍ന്ന് നോയമ്പിന്റെ പ്രാര്‍ഥനകളും നടത്തും. ഞായറാഴ്‌ച രാവിലെ പത്തു മണിക്ക് ദിവ്യബലിക്കു ശേഷമാണ് നോയമ്പിന്റെ പ്രാര്‍ഥനകള്‍ നടത്തുന്നത്. എട്ടാം തീയതി ആഘോഷമായ ചടങ്ങുകളോടെ നോമ്പാചരണം സമാപിക്കും.
ജോസ് ചാഴികാട്ട്
|