ഡിട്രോയിറ്റില്‍ മാതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍

posted Aug 11, 2010, 11:31 PM by Knanaya Voice
ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ഓഗസ്‌റ്റ്‌ പതിനഞ്ചിന്‌ ആഘോഷിക്കുന്നു. അന്നു രാവിലെ പത്തു മണിക്ക്‌ ലദീഞ്ഞ്‌, നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം എന്നീ ചടങ്ങുകളോടെ തിരുനാള്‍ ആഘോഷിക്കും. വികാരി ഫാ.മാത്യു മേലേടം ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്‌. എസ്‌തപ്പാന്‍ & ത്രേസ്യാമ്മ തെക്കനാട്ട്‌ ആണ്‌ പ്രസുദേന്തി.

 

Comments