ഡിട്രോയിറ്റില്‍ നോമ്പുകാല തീര്‍ത്ഥാടനവും രോഗി സന്ദര്‍ശനവും

posted Mar 24, 2011, 10:23 PM by Knanaya Voice
ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഇടവകയില്‍ വലിയ നോമ്പിനോടനുബന്ധിച്ച് തീര്‍ത്ഥാടനവും രോഗി സന്ദര്‍ശനവും നടത്തുന്നു. ഇതിന്റെ ഭാഗമായി ഇടവകയിലെ ഭക്തസംഘടനകളായ സെന്റ് വിന്‍സെന്റ് ഡീപോള്‍, ലീജിയന്‍ ഓഫ് മേരി, മിഷന്‍ ലീഗ് അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 ന് വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും രോഗി സന്ദര്‍ശനം നടത്തുന്നതുമാണ് എന്ന് വികാരി ഫാ. മാത്യു മേലേടം അറിയിച്ചു. 27 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സന്ദര്‍ശന പരിപാടികള്‍ ആരംഭിക്കും. കൈക്കാരന്മാര്‍, ഭക്ത സംഘടനാ ഭാരവാഹികള്‍ വേദപാഠം അധ്യാപകര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

ജോസ് ചാഴികാടന്‍
Comments