ഡിട്രോയിറ്റിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ തീര്‍ഥാടന യാത്ര നടത്തി

posted Oct 8, 2010, 2:38 AM by Knanaya Voice

IMG_0601ഡിട്രോയിറ്റ്‌: കൊച്ചുത്രേസ്യ പുണ്യവതിയുടെ തിരുനാളിനോടനുബന്ധിച്ച്‌ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ റോയല്‍ ഓക്കില്‍ കൊച്ചുത്രേസ്യ പുണ്യവതിയുടെ നാമധേയത്തിലുള്ള തീര്‍ഥാന കേന്ദ്രം സന്ദര്‍ശിച്ച്‌ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു. പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളും, കുട്ടികളുടെ മാതാപിതാക്കളും സംഘത്തെ അനുഗമിച്ചിരുന്നു. വികാരി ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ബിജോയിസ്‌ കവണാന്‍, അധ്യാപകരായ ബിജു തേക്കലക്കാട്ടില്‍, സുബി തേക്കലക്കാട്ടില്‍, ജയിസ്‌ കണ്ണച്ചാന്‍പറമ്പില്‍, മെറിന്‍ മാന്തുരുത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഫാ.മാത്യു മേലേടം തീര്‍ഥാടന കേന്ദ്രത്തില്‍ പ്രാര്‍ഥനകള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു.

Comments