ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയില്‍ ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്തുമസ് കരോള്‍ ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ നടത്തുന്നു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും കരോളില്‍ പങ്കെടുക്കുന്നുണ്ട്. ഇടവകയെ 4 വാര്‍ഡുകളായി തിരിച്ച് വാര്‍ഡ് അടിസ്ഥാനത്തിലാണ് കരോള്‍ നടത്തുന്നത്. ഇടവക ആരംഭിച്ചിട്ട് ആദ്യത്തെ ക്രിസ്തുമസ് കരോളാണ്. കൈക്കാരന്മാര് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ കരോളിന് നേതൃത്വം നല്കിപ്പോരുന്നു.
തമ്പി ചാഴിക്കാട് |