ഡിട്രോയിറ്റ്: അമേരിക്കിയിലെ മോട്ടോര്‍ സിറ്റി എന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ ക്‌നാനായ മക്കളുടെ വലിയ സ്വപ്‌നം സാക്ഷാത്‌കരിച്ചു കൊണ്ട് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ കൂദാശ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. രാവിലെ ഒമ്പതരയോടെ അഭിവന്ദ്യ പിതാക്കന്മാരെയും വിശിഷ്ട വ്യക്തികളെയും പള്ളിയിലേക്കു സ്വീകരിച്ചതോടെ ചടങ്ങുകള്‍ക്കു തുടക്കമായി. തുടര്‍ന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ കൂദാശയും, ഇടവക പ്രഖ്യാപനവും നടത്തി. സമൂഹബലിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു മാര്‍ ജോസഫ് പണ്ടാരശേരില്‍ വചന സന്ദേശം നല്‍കി. ഷിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ.ഏബ്രാഹം മുത്തോലത്ത്, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ.ഡോ.റോയി കടുപ്പില്‍, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ.മാത്യു മണക്കാട്ട്, ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍, ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. പൊതുസമ്മേളനത്തില്‍ ബബ്‌ലു ചാക്കോ നങ്ങാട്ട് പള്ളിയുടെ ചരിത്രം അവതരിപ്പിച്ചു. വികാരി ഫാ.മാത്യു മേലേടം സ്വാഗതം ആശംസിച്ചു. തോമസ് ചാഴികാടന്‍ എം.എല്‍.എ, ഇടവക കൈക്കാരന്‍ ജയിംസ് തോട്ടം എന്നിവര്‍ പ്രസംഗിച്ചു. പള്ളി കൂദാശ കമ്മിറ്റി കോ കണ്‍വീനര്‍ ബിജോയിസ് കവണാന്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ജോസ് ചാഴികാട്ട്
|