ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാള്‍

posted Sep 12, 2010, 10:51 PM by Knanaya Voice

ഡിട്രോയിറ്റ് :  സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ ജനനതിരുനാളിന് ഒരുക്കമായുളള എട്ടുനോമ്പാചരണവും  ജനനതിരുനാളും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുളള തീയതികളില്‍ ഭക്തിയാദരവോടെ ആചരിച്ചു. സെപ്റ്റംബര്‍ 8-ാം തീയതി വൈകിട്ട് 7 മണിക്ക്  ആഘോഷമായ പാട്ടുകുര്‍ബാനയും തിരുനാള്‍ സന്ദേശവും റവ.ഫാ.ജോര്‍ജ് എളപ്പാശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന്  നോമ്പിന്റെ പ്രാര്‍ത്ഥനയും പാച്ചോറ് നേര്‍ച്ചയും ഉണ്ടായിരുന്നു. വളരെയേറെ വിശ്വാസികള്‍ 8 നോമ്പ് ആചരണത്തില്‍ പങ്കെടുത്തു.
പറുദീസയില്‍ മനുഷ്യന്‍ പാപത്തിന്  വശവദനായത് സ്ത്രീവഴിയാണെങ്കില്‍ പുതിയ നിയമത്തില്‍ ഒരു സ്ത്രീയെ ദൈവം തെരഞ്ഞെടുത്ത് അവളുടെ സന്തതിയിലൂടെ പാപഹേതുവായ തിന്മയുടെ - സര്‍പ്പത്തിന്റെ -തല തകര്‍ക്കുവാന്‍ വേണ്ടിയാണ്. ദൈവത്തിന്റെ ആ വാഗ്ദാനം നിവര്‍ത്തിതമാകുന്നതിന്റെ ആദ്യചവിട്ടുപടിയാണ് പരിശുദ്ധ അമ്മയുടെ ഈ ജനനം. രക്ഷയുടെ ആദ്യചവിട്ടുപടിയായി മറിയത്തിന്റെ ജനനത്തെ കാണാം. എന്നാല്‍ മറിയത്തിന്റെ പദവിയുടെ അടിസ്ഥാനം അവളുടെ മാതൃത്വമാണ്  "പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തവന്‍ ദൈവവുമായുളള ബന്ധത്തില്‍ നിന്നും വേര്‍പെടുന്നതാണ്. എന്ന് സഭാപിതാവായ വി.ഗ്രിഗറിനസിയാന്‍സന്‍ പ്രസ്താവിക്കുന്നുണ്ട്". വി.അപ്രേമിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. "മറിയത്തെപ്പോലെ ഏതൊരമ്മയ്ക്കാണ് തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ  മകനെന്നും സ്രഷ്ടാവിന്റെ സുതനെന്നും വിളിക്കുവാന്‍ സാധിക്കുക". (  NAT 8, 17 )
ഈ ദേവാലയത്തിലെ പ്രഥമ എട്ടുനോമ്പാചരണത്തിലും പിറവിതിരുനാളിലും പങ്കെടുത്ത ഏവര്‍ക്കും വികാരി ഫാ.മാത്യു മേലേടം ദൈവാനുഗ്രഹം നേരുകയും നന്ദി  അര്‍പ്പിക്കുകയും ചെയ്തു. തിരുനാള്‍ പ്രസുദേന്തി ജേക്കബ്ചാണ്ടി ആന്‍ഡ് ചിന്നമ്മ വേലിയത്തിന്റെ വിവാഹവാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പി.ആര്‍.ഒ. ശ്രീ.തമ്പിചാഴിക്കാട്ട് സംസാരിക്കുകയും തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
 
തമ്പി ചാഴിക്കാട്ട്
Comments