ഡിട്രോയിറ്റ് സെന്റ് മേരീസില്‍ ഇടവകദിനം ആചരിച്ചു.

posted Dec 16, 2010, 4:34 AM by knanaya news   [ updated Dec 16, 2010, 4:50 AM ]
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ഇടവകദിനം ആചരിച്ചു. അഭി. പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. ബലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടു. ഇടവക രൂപീകരണത്തിലും വളര്‍ച്ചയിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മാത്യു ചെരുവില്‍, ബിബി തെക്കനാട്ട്, ജോസ് കൊട്ടോര്, ബബ്ളു നെങ്ങാട്ട്, ജോസ് ചാഴികാടന്‍, സാജു ചെരുവില്‍, ജയിംസ് തോട്ടം, ബിജു ഫ്രാന്‍സീസ്, ജോമോന്‍ മാന്തുരുത്തില്‍, ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍, ജയിംസ് കന്നച്ചമ്പറമ്പില്‍, ജിന്‍സ് താനത്ത്, ജേക്കബ് ചാണ്ടി വെളിയത്ത്, ജോസീന ചെരുവില്‍, എബി മങ്ങലത്തേട്ട്, ജോമോന്‍ വടക്കേവെട്ടിക്കാട്ട്, ജോ മൂലക്കാട്, ബിജോയീസ് കവണന്‍ എന്നിവരെ അഭി. പിതാവ് ബൊക്കെ നല്‍കി അനുമോദിച്ചു. അതോടൊപ്പം ഇടവക ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുവാനും അറിയിക്കുവാനും അങ്ങനെ ഇടവക കേന്ദ്രീകൃത ജീവിതം നയിക്കുവാനും ഇടവക ബുള്ളറ്റിന്‍ ഉപകരിക്കട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. പരീഷ് ബുള്ളറ്റിന്‍ കമ്മറ്റി അംഗങ്ങളായ റെനി പഴയിടത്ത്, ബിജു തെക്കിലക്കാട്ടില്‍, ഡേവിഡ് എരുമത്തര, ജോ മൂലക്കാട്ട്, കൈക്കാരന്മാരായ ജെയിംസ് തോട്ടം, ബിജു ഫ്രാന്‍സീസ് കല്ലെലുമാന്നില്‍, പി. ആര്‍. ഒ. ജോസ് ചാഴികാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും മനോഹരമായ കലാപരിപാടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിംസ് കന്നച്ചന്‍പറമ്പിലും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി. ആര്‍. ഒ. ജോസ് ചാഴികാട്ട് പൊതുസമ്മേളനത്തിന്റെയും ജയിംസ് കന്നച്ചാപറമ്പില്‍ കലാപരിപാടികളുടെയും എം. സി. മാരായിരുന്നു.

PicasaWeb Slideshow

 
ജോസ് ചാഴികാട്ട്
Comments