.
ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ഇടവകദിനം ആചരിച്ചു. അഭി. പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. ബലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തപ്പെട്ടു. ഇടവക രൂപീകരണത്തിലും വളര്‍ച്ചയിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മാത്യു ചെരുവില്‍, ബിബി തെക്കനാട്ട്, ജോസ് കോട്ടൂര്‍, ബബ്ലു നെങ്ങാട്ട്, ജോസ് ചാഴികാടന്‍, സാജു ചെരുവില്‍, ജയിംസ് തോട്ടം, ബിജു ഫ്രാന്‍സീസ്, ജോമോന്‍ മാന്തുരുത്തില്‍, ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍, ജയിസ് കണ്ണച്ചാന്‍പറമ്പില്‍, ജിന്‍സ് താനത്ത്, ജേക്കബ് ചാണ്ടി വേലിയാത്ത്, ജോസീന ചെരുവില്‍, എബി മംഗലത്ത്, മെര്‍ലിന്‍ ഫ്രാന്‍സിസ്, ബേബി ചക്കുങ്കല്‍, ജോബി മംഗലത്തേട്ട്, ജോമോന്‍ വടക്കെവെട്ടിക്കാട്ട്, ജോ മൂലക്കാട്ട്, ബിജോയിസ് കവണാന്‍ എന്നിവരെ അഭി. പിതാവ് ബൊക്കെ നല്‍കി അനുമോദിച്ചു. അതോടൊപ്പം ഇടവക ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു. ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുവാനും അറിയിക്കുവാനും അങ്ങനെ ഇടവക കേന്ദ്രീകൃത ജീവിതം നയിക്കുവാനും ഇടവക ബുള്ളറ്റിന്‍ ഉപകരിക്കട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. പാരീഷ് ബുള്ളറ്റിന്‍ കമ്മറ്റി അംഗങ്ങളായ റെനി പഴയിടത്ത്, ബിജു തെക്കിലക്കാട്ടില്‍, ഡേവിഡ് എരുമത്തര, ജോ മൂലക്കാട്ട് കൈക്കരന്മാരായ ജെയിംസ് തോട്ടം, ബിജു ഫ്രാന്‍സീസ് കല്ലെലുമണ്ണില്‍, പി. ആര്‍. ഒ. ജോസ് ചാഴികാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനോഹരമായ കലാപരിപാടികല്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജയിംസ് കണ്ണച്ചാന്‍ പറമ്പിലും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി. ആര്‍. ഒ. ജോസ് ചാഴിക്കാട്ട് പൊതുസമ്മേളനത്തിന്റെയും ജയിംസ് കണ്ണച്ചാന്‍പറമ്പില്‍ കലാപരിപാടികളുടെയും എം. സി. മാരായിരുന്നു. ജോസ് ചാഴിക്കാട്
|