ഡിട്രോയിറ്റ് സെന്റ് മേരീസില്‍ ലീജിയന്‍ ഓഫ് മേരിയുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജീവം

posted Mar 22, 2011, 10:49 PM by Knanaya Voice
ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ വനിതാ ഭക്ത സംഘടനയായ ലീജിയന്‍ ഓഫ് മേരിയുടെ പ്രവര്‍ത്തനങ്ങല്‍ സജ്ജീവമായി തുടരുന്നു. ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന കൂട്ടായ്മ, പള്ളിയുടെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇടവകയിലെ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃത്വം നല്‍കുന്നു. ഇടവകയുടെ സാമ്പത്തിക ഉന്നമനത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി ഫണ്ട് റേസിംഗ് പരിപാടികള്‍ ആരംഭിച്ചിരിക്കുന്നു. പ്രഥമ സംരഭമായി എല്ലാ ഞായറാഴ്ചയും മാത്യു മേലേടത്തിന്റെയും പാരീഷ് കൌണ്‍സിലിന്റെയും പൂര്‍ണ്ണ പിന്തുണ തങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് ഭാരവാഹികളായ ചിന്നമ്മ ചാണ്ടി വെളിയത്ത്, കിച്ചു മാന്തുരുത്തില്‍, ഏല്‍സമ്മ തോട്ടത്തില്‍ എന്നിവര്‍ പറഞ്ഞു. ഉച്ചഭക്ഷണം വിതരണം വഴി ലഭിക്കുന്ന തുക ഇടവക ബില്‍ഡിംഗ് ഫണ്ടിലേയ്ക്ക് നല്‍കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്നുള്ള പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പരിപാടികള്‍ വിജയപ്രദമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ജോസ് ചാഴിക്കാടന്‍
Comments