ഡിട്രോയിറ്റ് സെന്റ് മേരീസില്‍ ഓശാന ആചരിച്ചു.

posted Apr 17, 2011, 11:54 PM by Knanaya Voice
ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഇടവകയില്‍ ഓശാന ഞായര്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. യേശു ക്രിസ്തവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് വിശ്വാസികള്‍ കുരുത്തോലകളും കയ്യിലേന്തി യേശുവിന് ഓശാന പാടി ദേവാലയത്തില്‍ പ്രവേശിച്ചു. രാവിലെ 10 മണിക്ക് വികാരി ഫാ. മാത്യു മേലേടത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. അതെ തുടര്‍ന്ന്  കുരുത്തോലകള്‍ കയ്യിലേന്തി പ്രദക്ഷിണമായി ഓശാന പാടി വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിച്ച് വിശുദ്ധ ബലി അര്‍പ്പിച്ചു. വലിയ നോമ്പിനോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് വികാരി അറിയിച്ചു. വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍: ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ കുമ്പസാരം. 7 മണിക്ക് വി. കുര്‍ബാനയും കുരിശിന്റെ വഴിയും. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കാല്‍കഴുകള്‍ ശുശ്രൂഷയും പെസഹായുടെ തിരുക്കര്‍മ്മങ്ങളും തുടര്‍ന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷയും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് കുരിശിന്റെയും വഴിയും ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങളും. ശനിയാഴ്ച രാത്രി 8 മണിക്ക് ഈസ്റ്റര്‍ വിജിലും തുടര്‍ന്ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മള്‍ ആരംഭിക്കും. എല്ലാവര്‍ക്കും ഈസ്റ്റര്‍ സ്നേഹവിരുന്ന് ഉണ്ടായിരിക്കും എന്ന് വികാരി അറിയിച്ചു. ഞായറാഴ്ച രാവിലെ 10-ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

ജോസ് ചാഴിക്കാടന്‍
Comments