ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 1 മുതല്‍ 3 വരെ നോമ്പുകാല നവീകരണ ധ്യാനം നടത്തുന്നു. ധ്യാനം നയിക്കുന്നത്: ഫാ. ആന്റണി തേയ്ക്കാനത്ത് വി. സി., ഫാ. മാര്‍ട്ടിന്‍ കാളാംപറമ്പില്‍ വി. സി., ജന്‍സണ്‍ ജോസഫ് എന്നിവരാണ്. ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയും, ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയും, ഏപ്രില്‍ 3 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ദിവ്യബലി, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, ജപമാല, കൌണ്‍സിലിംഗ്, രോഗശാന്തി ശുശ്രൂഷ, ഗാനശുശ്രൂഷ തുടങ്ങിയ ധ്യാനത്തിലുണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനയും എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രം നയിക്കുന്ന ഈ നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണം പ്രാപിക്കുന്നതിനായി ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. മാത്യു മേലേടവും, കൈക്കാരന്മാരായ ജോമോന്‍ മാന്തുരുത്തിലും, ജോണ്‍ ജോ. മൂലക്കാട്ടും അറിയിച്ചു.
തമ്പി ചാഴികാടന്‍
|