ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ഭവന സന്ദര്‍ശനവും വാര്‍ഷിക വെഞ്ചരിപ്പും നടത്തുന്നു. വലിയ നോയമ്പിനോടനുബന്ധിച്ച് ഡിട്രോയിറ്റ് സെന്റ് മേരീസില്‍ ഏപ്രില്‍ 6 മുതല്‍ ഭവനസന്ദര്‍ശനം ആരംഭിക്കും എന്നി വികാരി ഫാ. മാത്യു മേലേടം അറിയിച്ചു. ഇതോടനുബന്ധിച്ച് ഭവനങ്ങളുടെ വെഞ്ചരിപ്പും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. വികാരിയോടൊപ്പം കൈക്കാരന്മാരും പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ഭവന സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതാണ്. താല്പര്യമുള്ള ഇടവകാംഗങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. അതാതു കൂടാരയോഗ നായകന്മാര്‍ അവരവരുടെ കൂടാരയോഗത്തിലെ ഭവനസന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ് എന്ന് വികാരി അറിയിച്ചു. എല്ലാദിവസവും വൈകിട്ട് കൃത്യം 6 മണിക്ക് ആരംഭിക്കും. ഏപ്രില്‍ 6, 7, 8 തീയതികളില്‍ സെന്റ് സ്റ്റീഫന്‍സ് കൂടാരയോഗത്തിലും, 8, 9, 10 തീയതികളില്‍ സെന്റ് ജോസഫ് കൂടാരയോഗത്തിലും, 11, 12, 13 തീയതികലില്‍ സെന്റ് മേരീസ് കൂടാരയോഗത്തിലും, 14, 15, 16 തീയതികളില്‍ സേക്രഡ് ഹാര്‍ട്ട് കൂടാരയോഗത്തിലും ഭവന സന്ദര്‍ശനം നടത്തുന്നതാണ്. നോയമ്പിന്റെ ചൈതന്യത്തില്‍ ആത്മനവീകരണവും വിശുദ്ധിയും കൈവരിക്കുവാന്‍ വികാരി ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. ജോസ് ചാഴിക്കാടന്‍ |