രക്ഷകനായ യേശു ക്രിസ്‌തുവിന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ഡിട്രോയ്റ്റ് സെന്റ് മേരിസ് ഇടവക കരോള്‍ ടീം കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇടവകാന്ഗംങ്ങളുടെ ഭവനങ്ങളില്‍ കരോള്‍ നടത്തി. കരോള്‍ കോ-ഓര്ടിനെട്ടഴ്സ് ആയ ബിബി തെക്കനാട്ട്, ബിജോയ്സ് കവണാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്തുമസ് കരോളില്‍ മുതിര്‍ന്നവരും കുട്ടികളും ആദ്യവസാനം സജീവമായി പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശവുമായി വന്ന കരോള്‍ ടീമിനെ ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു. പാട്ടുകള്‍ പാടിയും മധുരപലഹാരങ്ങള്‍ പങ്കുവച്ചും ഭാവനങ്ങിലുള്ള പ്രാര്‍ത്ഥനയ്ക്ക് വികാരി നേതൃത്വം നല്കി. നോമ്പ് നോക്കിയും പ്രാര്‍ത്ഥിച്ചും വിശ്വാസികള്‍ 25 -ആം തിയതിയിലെ ക്രിസ്തുമസ്സിനായി ഒരുങ്ങുകയാണ്. ഡിസംബര്‍ 24 -ആം തിയതി രാത്രി 8 മണിയ്ക്ക് ദേവാലയത്തില്‍ തിരു പിറവിയുടെ കര്‍മ്മങ്ങള്ആരംഭിക്കുന്നതാണ്. ബിബി സ്റ്റീഫന്‍ തെക്കനാട്ട് ![]() |