എബി അച്ചന് അറ്റ്ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ്

posted Jul 6, 2010, 1:49 AM by Knanaya Voice   [ updated Jul 6, 2010, 9:06 AM by Anil Mattathikunnel ]
അറ്റ്ലാന്റാ : ഹോളിഫാമിലി ക്നാനായ കാത്തലിക് ദൈവാലയത്തിലേയ്ക്ക് സ്ഥലം മാറി വന്ന എബി അച്ചന് സ്നേഹനിര്‍ഭരമായ വരവേല്‍പ് നല്‍കി.ഇടവക വികാരി ആയിരുന്ന ഫാ.സ്റാനി ഇടത്തിപറമ്പില്‍ മിഷ്യന്‍ ഡയറക്ടറായി സാന്‍ഹുസൈയിലേയ്ക്ക് സ്ഥലം മാറിപോയതിനെ തുടര്‍ന്ന് താമ്പാ തിരുഹൃദയ ദൈവാലയത്തിലെ വികാരി ആയിരുന്ന ഫാ.എബി വടക്കേക്കരയെ അറ്റ്ലാന്റാ ഹോളി ഫാമിലി ദൈവാലയത്തിന്റെ ഇടയനായി നിയമിച്ചു. ജൂണ്‍ മുപ്പതാം തീയതി  വൈകുന്നേരം പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ചേര്‍ന്ന് എബി അച്ചനെ അറ്റ്ലാന്റയിലേയ്ക്ക് സ്വാഗതം ചെയ്തു ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധബലിയെ ത്തുടര്‍ന്ന്,കൈകാരന്‍ ജാക്സണ്‍ കുടിലില്‍ എല്ലാ അംഗങ്ങള്‍ക്കുംവേണ്ടി അച്ചനെ ഔപചാരികമായി സ്വാഗതം ചെയ്തു. മുന്‍പോട്ടുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും ഒരുമയോടെ ഒന്നിച്ച് മുന്നേറണം എന്ന് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി.അറ്റ്ലാന്റയിലേയ്ക്ക്  എബി അച്ചന് ഊഷ്മളമായ സ്വാഗതം.

സാജുവട്ടക്കുന്നത്ത്
Comments