എഡിബറോയില്‍ പെസഹാചരണവും വിശുദ്ധകുരിശിന്റെ വഴിയും

posted Mar 22, 2010, 12:09 AM by Knanaya Voice   [ updated Mar 22, 2010, 8:52 AM by Saju Kannampally ]
എഡിബറോ :-യു.കെ.കെ.സി.എ. എഡിബറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെസഹാ ആചരണവും,വിശുദ്ധകുരിശിന്റെ വഴിയും ആചരിക്കുന്നു.ഏപ്രില്‍ 1 - തീയതി പ്രസിഡണ്ട് ബിജു ജോസഫ് എടമ്പാട്ടിന്റെ നേതൃത്വത്തില്‍ വൈകുന്നേരം 6 മണിക്ക് എഡിബറോയിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ക്നാനായ കാത്തലിക് യൂണിറ്റ് അംഗങ്ങള്‍ ഒന്നുചേരും അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും വി.കുരിശിന്റെ വഴിയും നടക്കും.ജോജോ മേലേടം , ജോര്‍ജ്മാണി നടുപ്പറമ്പില്‍,മിന്റു സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും ക്രിക്കാഡി, ലിവിങ്ങ്സ്റ്റണ്‍, ഫൈഫ്,ഡന്‍ബാര്‍, ഹാര്‍ഡിംഗ്ടണ്‍, എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന അംഗങ്ങള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഷൈമോന്‍ തോട്ടുങ്കല്‍
 
Comments