എല്ലാ കണ്ണുകളും അറ്റ്ലാന്റയിലേക്ക്: കെസിസിഎന്‍എ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. 'മീറ്റ് ദ കാന്ഡിഡേറ്റ്' പ്രോഗ്രാം കഴിഞ്ഞു.വോട്ടെണ്ണല്‍ തുടങ്ങി. ഫലം മിനിറ്റുകള്‍ക്കകം

posted Mar 5, 2011, 9:32 AM by Unknown user   [ updated Mar 5, 2011, 4:04 PM ]
കെസിസിഎന്‍എ തെരെഞ്ഞെടുപ്പു വേദിയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍, അഭിമുഖങ്ങള്‍, അഭിപ്രായപ്രകടനങ്ങള്‍ തുടങ്ങിയവ ക്നാനായ വോയിസിലൂടെ ലഭ്യമായി തുടങ്ങി.
അമേരിക്കയിലേയും കാനഡായിലേയും വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ലോക്കല്‍ ക്നാനായ അസോസിയേഷനുകളിലെ നാഷ്ണല്‍ കൌണ്‍സില്‍ അംഗങ്ങളാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ ജ്വലിക്കുന്ന ശബ്ദമായ കെസിസിഎന്‍എ യെ ആരു നയിക്കും എന്നു തീരുമാനിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷീന്‍സ് ആകശാല (ന്യൂയോര്‍ക്ക്), ജോജോ വട്ടാടികുന്നേല്‍ (സാനോസ, കാലിഫോര്‍ണിയ), ടോമി മ്യാല്‍ക്കരപുറത്ത് (ടാമ്പാ, ഫ്ളോറിഡ) എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികളും നാഷ്ണല്‍ കൌണ്‍സില്‍ മെംബേഴ്സും തെരെഞ്ഞെടുപ്പിനായി തയാറായി കഴിഞ്ഞു. അറ്റ്ലാന്റാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയാ ആണ് തെരെഞ്ഞെടുപ്പു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രാവാസി ക്നാനായ സമൂഹത്തിനു എന്നും മാതൃകയും നേതൃതവും നല്കിപോന്ന കെസിസിഎന്‍എ യെ ഇനി ആരുനയിക്കുമെന്ന് അറിയുവാനായി ആഗോള ക്നാനായ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിന് ക്നാനായ വോയിസ് മാനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണപള്ളി, എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തികുന്നേല്‍, അറ്റ്ലാന്റ റീജണല്‍ എഡിറ്റര്‍ സാജു വട്ടക്കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ഷിക്കാഗോയിലെ പ്രമുഖ മലയാളി വീഡിയോ സ്ഥാപനമായ ഫാന്‍സി വീഡിയോസ് സാങ്കേതിക സഹായങ്ങള്‍ നല്‍കും.
 
Comments