വാഷിംഗ്‌ടണ്‍: ബാള്‍ട്ടിമോര്‍ വാഷിംഗ്‌ടണ്‍ കിംഗ്‌സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. സെപ്‌റ്റംബര്‍ അഞ്ച് ഞയാറാഴ്‌ച മേരിലാന്‍ഡ് സോക്കര്‍ പ്ലക്‌സ് ആന്‍ഡ് ഡിസ്‌കവറി സ്‌പോര്‍ട്‌സ് സെന്ററിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. രാവിലെ എട്ടിന് മത്സരങ്ങള്‍ തുടങ്ങും. നോര്‍ത്ത് അമേരിക്കയിലെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കാന്‍ എത്തുന്നുണ്ട്. ജേതാക്കള്‍ക്കും, റണ്ണേഴ്‌സ് അപ്പിനും ട്രോഫിയും, കാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. Venue: Maryland Soccer Plex & Sports Cener, 18031 Central Park Circle, Boyds, MD 20841. www.mdsoccerplex.org. |