ഏവര്‍ക്കും സ്വാഗതം: എക്സിക്യൂട്ടീവ് കമ്മിറ്റി

posted Jul 22, 2010, 12:20 PM by Anil Mattathikunnel
ഡാളസ്: ജൂലൈ 22 മുതല്‍ 26 വരെ ഗേലോര്‍ഡ് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ നടക്കുന്ന ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമതു ദേശിയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനെത്തുന്ന എല്ലാ സമുദായ അംഗങ്ങളേയും ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ഡാളസ്ഫോര്‍ട്ട്വര്‍ത്ത് സ്വാഗതം ചെയ്തു. പ്രവാസത്തില്‍ ക്നാനായ വിശ്വാസപാരമ്പര്യങ്ങളുടെ പെരുമയുയര്‍ത്തുന്ന കണ്‍വന്‍ഷന്‍ സഭാചരിത്രത്തിലെ നാഴികകല്ലായിത്തീരുമെന്ന് പ്രസിഡന്റ സാബു ജോസഫ് തടത്തില്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ ആസ്വദിക്കുവാന്‍ ആഗ്രഹിച്ചിരുന്ന കലാപരിപാടികള്‍ കോര്‍ത്തിണക്കിയ കണ്‍വന്‍ഷനില്‍ ആറായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പബ്ളിസിറ്റി കണ്‍വീനര്‍ ജൂഡ് കട്ടപ്പുറം പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ കൈസ്തവസഭകള്‍ക്ക് വിശ്വാസവും സംസ്ക്കാരികതയും ഒരുപോലെ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാത്രൃകാസമ്മേളനമായിരിക്കുമെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞു
Comments