ഗാമയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.

posted Feb 4, 2011, 1:10 AM by Knanaya Voice   [ updated Feb 4, 2011, 7:22 AM by Saju Kannampally ]
അറ്റ്ലാന്റാ: അറ്റ്ലാന്റായിലെ മലയാളികളുടെ സംഘടനയായ ഗ്രേറ്റര്‍ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ ഗാമ പുതിയ വെബ് സൈറ്റ് www.gamaonline.org ഉദ്ഘാടനം ചെയ്തു. ജനുവരി 21-ം തീയതി വൈകിട്ട് അറ്റ്ലാന്റായിലെ പ്രസിദ്ധമായ ഗ്ളോബല്‍ മാബിലെ ആഷിയാന റെസ്റ്റോറന്റില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ഗാമയുടെ മുന്‍ പ്രസിഡന്റും സജീവപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് കൂവക്കട ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഗാമ പ്രസിഡന്റ് ബിജു തുരുത്തുമാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അനു സുകുമാര്‍, ലിന്‍ഡ തരകന്‍ (വൈസ് പ്രസിഡന്റ്), ജോ. സെക്രട്ടറി തോമസ് കെ. ഈപ്പന്‍, ട്രഷറര്‍ സ്കറിയ വച്ചപ്പറ എന്നിവര്‍ പ്രസംഗിച്ചു. ഗാമായുടെ പ്രവര്‍ത്തനങ്ങല്‍ മുഴുവന്‍ അംഗങ്ങളില്‍ എത്തിക്കുവാനും സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പുതിയ വെബസൈറ്റ് ഉപകാരപ്രദമാകട്ടെയെന്ന് ബിജു തുരുത്തുമാലില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഗാമായുടെ പ്രവര്‍ത്തനങ്ങലെ ഉടനടി ജനങ്ങളിലെത്തിക്കുന്ന മാദ്ധ്യമമായി മാറ്റുന്നതരത്തില്‍ പുതിയ വാര്‍ത്തകല്‍ അപ്പോള്‍തന്നെ വരത്തക്കവിധത്തില്‍ ഈ സൈറ്റ് ഉപകാരപ്രദമായിരിക്കുമെന്ന് വെബ് മാസ്റ്റര്‍ മീര പുതിയേടത്ത് പറയുകയുണ്ടായി. പരിപാടികള്‍ക്ക് ജോര്‍ജ്ജ് മേലാത്ത്, ജോണ്‍ വര്‍ഗ്ഗീസ്, ജോഷി മാത്യു, മത്യു പി മാത്യു, രഞ്ജന്‍ എബ്രാഹം, സായ്കുമാര്‍ വിശ്വനാഥന്‍, സജി പിള്ള, രാജ് ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
 
ബിജു തുരുത്തുമാലില്‍
 
 
Comments