മുപ്പതു വര്‍ഷത്തെ ചിരിത്രമുള്ള ഗാമയുടെ സ്ത്രീ കൂട്ടായ്മയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഗാമയുടെ ആദ്യകാല സെക്രട്ടറിമാരില്‍ ഒരാളും പൊതുപ്രവര്‍ത്തയുമായ ഷീല പുതുമന സന്തോഷം പ്രകടിപ്പിച്ചു. പഴയതലമുറയേയും പുതുതലമുറയേയും ബന്ധിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ തലമുറകള്‍ തമ്മിലുള്ള വിടവിനെ കുറയ്ക്കുമെന്ന് ഷീല ഊന്നിപ്പറഞ്ഞു. ഷീല ജോണ്‍സനേയും, ഷീല പുതുമനയേയും വിമന്‍സ് ഫോറം അഡ്വൈസറി ബോര്‍ഡിലേയ്ക്കും മീര സായികുമാറിനേയും ആഗ്നസ് കരിവേലിനേയും വിമന്‍സ് ഫോറം ആദ്യ കോര്‍ഡിനേറ്റര്‍മാരായും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഗാമയുടെ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണമെന്നും ചാരിറ്റി ഗാമ പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. അനു സുകുമാര്‍ കൃതജ്ഞത പറഞ്ഞ യോഗത്തില്‍ ലിന്‍ഡ തരകന്‍, തോമസ് ഈപ്പന്‍, സ്കറിയ വാച്ചപ്പറമ്പില്‍, ജോര്‍ജ്ജ് മേലാത്ത്, ജോഷി മാത്യു, ജോണ്‍ വര്‍ഗ്ഗീസ്, രഞ്ജന്‍ ജേക്കബ്, സായികുമാര്‍ വിശ്വനാഥന്‍, സജി പിള്ള, താജ് ആനന്ദ് തുടങ്ങിയവര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് സംസാരിച്ചു. |