ബാബു ചാഴികാടന് ഫൌണ്ടേഷന് സംഘടിപ്പിച്ച 'ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെക്കു
റിച്ച് നടന്ന ചര്‍ച്ചാ സമ്മേളനം പ്രസിഡന്റ് ജോസ് കണിയാലി ഉദ്ഘാടനം ചെയ്യുന്നു. ജോയി നെടിയകാലായില്‍, സണ്ണി ഇണ്ടിക്കുഴി, ചാക്കോ മറ്റത്തിപറമ്പില്‍, ജോര്‍ജ് തോട്ടപ്പുറം, അഡ്വ. സാജു കണ്ണമ്പള്ളി, ജീനോ കോതാലടി എന്നിവര്‍ സമീപം. ചിക്കാഗോ: മഹാത്മാഗാന്ധിയെ ജനമനസ്സുകളില്‍ ഇന്നും നിലനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളുമാണെന്ന് ബാബു ചാഴികാടന് ഫൌണ്ടേഷന് ഓഫ് നോര്‍ത്ത് അമേരിക്ക പ്ര സിഡന്റ് ജോസ് കണിയാലി പ്രസ്താവിച്ചു. ഗാന്ധിയന്‍ ചിന്തകള്‍ ഖദറില്‍ മാത്രം ഒതു ങ്ങാതെ മനുഷ്യരാശിയുടെ ജീവിതതുറകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണ മെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബാബു ചാഴി കാടന്‍ ഫൌണ്ടേഷന് സംഘടിപ്പിച്ച 'ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കണിയാലി. അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തെ സാധാരണക്കാരന്റെ പോരാട്ട മാക്കി മാറ്റിയ ഗാന്ധിജി ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നു- ക്നാനായ വോയ്സ് ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സാജു കണ്ണമ്പള്ളി പ്രസ്താവിച്ചു. ഗാന്ധി യന്‍ സിദ്ധാന്തങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് എക്കാലവും പ്രചോദനമാണെന്ന് കേരള യൂണിവേ ഴ്സിറ്റി യൂണിയന് മുന്‍ വൈസ് ചെയര്മാന് ജീനോ ജോസഫ് കോതാലടിയില്‍ പറഞ്ഞു. ഭാര തത്തിന്റെ ഐക്യത്തിനും, മതസൌഹാര്‍ദ്ദത്തിനും, മാനവമൈത്രിക്കുംവേണ്ടി നിലകൊള്ളു വാനുള്ള ആവേശമാണ് മഹാത്മാഗാന്ധിയുടെ പഠനങ്ങളെന്ന് ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം പ്രസ്താവിച്ചു. സ്നേഹം, സമാധാ നം, സമത്വം, അക്രമരാഹിത്യം, സത്യാഗ്രഹം, അഹിംസ തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഒരു ജീവിതദര്‍ശനം ഗാന്ധിജി ലോകജനതയെ പഠിപ്പിച്ചതായി മലയാളംപത്രം പ്രതിനിധി ചാക്കോ മറ്റത്തിപറമ്പില്‍ അഭിപ്രായപ്പെട്ടു. ഫൌണ്ടേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി ഇണ്ടിക്കുഴി സ്വാഗതവും ട്രഷറര്‍ ജോയി നെടിയകാലായില്‍ കൃതജ്ഞതയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറമായി രുന്നു മോഡറേറ്റര്‍. റിപ്പോര്‍ട്ട്: ജോര്‍ജ് തോട്ടപ്പുറം |