ഗ്ലോസ്റ്റര്‍ഷയര്‍ ക്‌നാനായ അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 17ന്‌.

posted Oct 9, 2009, 8:55 PM by Saju Kannampally


ലീഡ്‌സ്‌ യുണൈറ്റഡ്‌ കിങ്ങ്‌ഡം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ കീഴിലുള്ള ഗ്ലോസ്റ്റര്‍ഷയര്‍ ക്‌നാനായ കാത്തലിക്‌ അസ്സോസിയേഷന്റെ പ്രഥമ വാര്‍ഷികം ഒക്ടോബര്‍ 17 ന്‌ ആഘോഷിക്കുന്നു. ചെല്‍ട്ടന്‍ ഹാമിലെ സെന്റ്‌ ഏലിയന്‍സ്‌ പള്ളിയില്‍ വച്ച്‌ വൈകുന്നേരം 4 മണിക്ക്‌ വി. കുര്‍ബ്ബാനയോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിക്കുക. കുര്‍ബ്ബാനയിക്ക്‌ ശേഷം പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്തപ്പെടും. തുടര്‍ന്ന്‌ നടക്കുന്ന കലാപരിപാടികള്‍ ക്‌നാനായ തനിമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടുള്ളതായിരിക്കും. പരിപാടികളില്‍ സംബന്ധിച്ച്‌ വാര്‍ഷികാഘോഷങ്ങളെ മികവുറ്റതാക്കാന്‍ എല്ലാ ക്‌നാനായക്കാരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ജി.കെ.സി.എ. സെക്രട്ടറി വിനോദ്‌ മാണി അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്‌

മാത്യു അമ്മായികുന്നേല്‍ (പ്രസിഡന്റ്‌) – 01242250793
വിനോദ്‌ മാണി (സെക്രട്ടറി) 01242572698
ടോബി മേക്കര (ട്രഷറാര്‍) 01242228875
 
സഖറിയാ പുത്തന്‍കളം
 
Comments