ചിക്കാഗോ: പ്രഥമപ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക സമൂഹത്തില്‍പ്പെട്ട ഗ്രാന്റ് പേരന്റ്സിനെ ആദരിച്ചു.സെപ്റ്റംബര്‍ 19 ന് ഞായറാഴ്ച ഇടവക അസിസ്റന്റ് വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം പളളിഹാളില് ചേര്‍ന്ന സമ്മേളനം ജോസഫ് പാറേട്ടിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ജേക്കബ് പുല്ലാപ്പളളി ക്വിസ്മത്സരത്തിന് നേതൃത്വം നല്കി.ഫാ ജോസ് ഇല്ലികുന്നുംപുറത്ത് കേക്ക് മുറിക്കുകയും ഗ്രാന്റ് പേരന്റ്സിനെ അനുമേദിക്കുകയും ചെയ്തു. മിനിസ്ട്രീ കോര്‍ഡിനേറ്റര്‍ റോയി കണ്ണോന്തറ,ജേക്കബ് പുല്ലാപ്പളളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി . ജോസ് കണിയാലി |