ഗ്രെയ്‌സ്‌ മരിയ ജോണ്‍സനെ ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗം അനുമോദിച്ചു

posted Oct 3, 2009, 5:11 PM by Anil Mattathikunnel   [ updated Oct 3, 2009, 5:18 PM ]
 

ലിവര്‍പ്പൂള്‍ :സെപ്‌. 27 ഞായറാഴ്‌ച നടന്ന ഓണാഘോഷത്തില്‍ വച്ച്‌ യുകെയിലെ ജിസിഎസ്‌ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഗ്രെയ്‌സ്‌ മരിയ ജൊണ്‍സനെ  ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗം അനുമോദിച്ചു.

7 എ പ്ലസ്സും 4 എ ഗ്രെയ്‌ഡും നേടി യുകെയിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തിനും അഭിമാനകരമായ വിജയം കൊയ്‌ത ഗ്രെയ്‌സ്‌ കാസര്‍ഗോഡ്‌ ഒടയംചാല്‍ ചിറക്കല്‍ ജോണ്‍സന്‍ ഫിലിപ്പിന്റെയും മേഴ്സി ജോണ്‍സന്റെയും മൂത്തമകളാണ്‌. ഇളയ സഹോദരന്‍ ജോയല്‍ ഫിലിപ്പ്‌ ജോണ്‍സന്‍ ഏഴാം ക്ലാസില്‍പഠിക്കുന്നു.

ഫസാര്‍ക്കലി മെമ്മോറിയല്‍ ഹാളില്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ ഏഴ്‌ വരെ നടന്ന ഓണാഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ വിനോദ മല്‍സരങ്ങള്‍, ഓണക്കളികള്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയ്ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്‌ടായിരുന്നു. റ്റിജോ തോമസ്‌ പ്രാലേല്‍ സാജു പാണപറമ്പില്‍,ജോഫി ജോസ്‌,സിന്റോ വീ ജോണ്‍, സജി തോമസ്‌, ജെനു പ്ലത്തോട്ടം, ടൊം ജോസ്‌, ബിസി ജെനു ബിന്ദു സജി, എന്നിവര്‍ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചു.

 

റ്റിജോ തോമസ്‌ പ്രാലേല്‍

Comments