ഹൂസ്‌റ്റണ്‍: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2011-ലെ പ്രവര്‍ത്തന പരിപാടികള്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് സൊസൈറ്റി പ്രസിഡന്റ് സിറിയക് വെളിമറ്റത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ഡാലി വടക്കേടത്ത്, നാഷണല്‍ കൗണ്‍സില്‍ അംഗം ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍, കെ. സി. വൈ. എല്‍ പ്രസിഡന്റ് തോംസണ്‍ കൊരട്ടിയില്‍, ബി.വൈ.ഒ.എല്‍ കോ ഓര്‍ഡിനേറ്റര്‍ തോമസ് വള്ളിപ്പടവില്‍ എന്നിവര്‍ തിരി തെളിയിച്ചു. എച്ച്. കെ. സി. എസ് 2011 കലണ്ടറിന്റെ ആദ്യകോപ്പി പ്രസിഡന്റ് സിറിയക് വെള്ളിമറ്റത്തില്‍നിന്നു സ്വീകരിച്ചുകൊണ്ട് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് പ്രകാശനം ചെയ്‌തു. കലണ്ടറിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാര്‍ക്കുവേണ്ടി ബേബി മണക്കുന്നേല്‍, ബേബി കണ്ടത്തില്‍, റെജി പരുമനത്തോട്ട് എന്നിവര്‍ കലണ്ടര്‍ ഏറ്റുവാങ്ങി. ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ അജപാലന ശുശ്രൂഷയുടെ പത്താം വാര്‍ഷികാരംഭത്തിന്റെ അഭിനന്ദന സൂചകമായി മിഷന്‍ ഭാരവാഹികള്‍ നല്‌കിയ കേക്ക് മുറിച്ച് സ്‌നേഹം പങ്കുവച്ചു. എച്ച്. കെ.സി.എസിന്റെ വകയായി വൈസ് പ്രസിഡന്റ്‌് എല്‍സി മാന്തുരുത്തില്‍ അച്ചന് ബൊക്കെ നല്‍കി. സൊസൈറ്റിയുടെ ഈ വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കമ്മ്യൂണിറ്റിയിലെ മുഴുവന്‍ ആളുകളുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് പ്രസിഡന്റ് സിറിയക് വെളിമറ്റത്തില്‍ അഭ്യര്‍ത്ഥിച്ചു. എച്ച്.കെ.സി.എസ്. സെക്രട്ടറി തോമസുകുട്ടി തത്തംകുളം മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ഏബ്രഹാം പറയംകാലായില്‍ |