ഹൂസ്ററണില്‍ പന്ത്രണ്ടാമത് അന്തര്‍ദേശീയ 56 ചീട്ടുകളി മത്സരം

posted Oct 4, 2010, 10:28 PM by Knanaya Voice
ഒക്ടോബര്‍ മാസം 9,10, എന്നീ തീയതികളില്‍ പന്ത്രണ്ടാമത് അന്തര്‍ ദേശീയ ചീട്ടുകളി മത്സരം ഹൂസ്ററണില്‍ അരങ്ങേറുന്നു. അമേരിക്ക, കാനഡാ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അമ്പതോളം ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരമായിരിക്കും നടക്കുന്നത്. ഒക്ടോബര്‍ 9-ാം തീയതി രാവിലെ കൃത്യം 9 മണിക്ക്  ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന  മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ,നാല് സ്ഥാനത്തെത്തുന്നവര്‍ ആരായിരിക്കും. ഒക്ടോബര്‍ 10-ാം തീയതി ക്നാനായ ക്ളബ് ഹൌസില്‍ നടക്കുന്ന ഫൈനല്‍സില്‍ മത്സരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഹൂസ്ററണില്‍ അന്തര്‍ ദേശീയ ചീട്ടുകളി മത്സരത്തിന് ആതിഥേയത്വം നല്‍കുന്നത്. നിര്‍ദ്ദിഷ്ഠ മത്സരത്തില്‍ ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമംഗങ്ങള്‍ ഒക്ടോബര്‍ 8-ാം തീയതി വൈകുന്നേരം 9 മണ്ക്ക് മുമ്പായി താഴെപറയുന്നവരുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സൈമണ്‍ എളളുങ്കയില്‍ - 2814336019

അപ്പച്ചന്‍ - 2487676822

ജെയിംസ് തച്ചേട്ട്- 832 766 8929

                                                                                                                                                        ടോം വിരിപ്പന്‍
Comments