ഹൂസ്റ്റണ്‍ കെ. സി. എസ്. മലയാളം ക്ളാസ്സ് ആരംഭിക്കുന്നു.

posted Feb 14, 2011, 9:09 PM by Knanaya Voice   [ updated Feb 15, 2011, 10:43 AM by Saju Kannampally ]

 

 അമേരിക്കയില്‍ ജനിച്ചുവളരുന്ന കുട്ടികളെ മലയാള ഭാഷയും സംസ്ക്കാരവും പഠിപ്പിക്കുന്നതിനുവേണ്ടി ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളം ക്ളാസ്സ് ആരംഭിക്കുന്നു. ഫെബ്രുവരി 13-ം തീയതി ഞായറാഴ്ച ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയെതുടര്‍ന്ന് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന സമ്മേളനത്തില്‍ വച്ച് യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്-ഓസ്റ്റിന്‍ റിട്ടയേര്‍ഡ് മലയാളം പ്രൊഫസര്‍ റോഡ്നി മോഗ് മലയാളം ക്ളാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമേരിക്കന്‍ വംശജനും ജന്മനാ അന്ധനുമായ പ്രൊഫ. റോഡ്നി മോഗ് മലയാള ഭാഷയില്‍ പ്രസംഗിച്ചതും മലയാളത്തിലും ഹിന്ദിയിലും ഗാനങ്ങള്‍ ആലപിച്ചതും ഏവരേയും വിസ്മയഭരിതമാക്കി. അഞ്ചു വയസിനുമേല്‍ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് മലയാളം ക്ളാസ്സുകള്‍ ആരംഭിക്കുന്നത്. ഈ ക്ളാസ്സുകളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സൈമണ്‍ പുത്തന്‍പുരയില്‍, വിനോയ് കായിച്ചിറയില്‍, എല്‍സി ഫിലോ അലക്സ്, ലിന്‍സി ജോസ് കരിമ്പുംകാലായില്‍ എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. ഡോ. സാലസ് ഓച്ചാലില്‍, വിനീത് ആറ്റുപുറം, തോംസണ്‍ കൊരട്ടിയില്‍, ലൂസി മാത്യു കറുകപ്പറമ്പില്‍, ജോസഫിന്‍ ജോണ്‍ ചേത്തലില്‍,ലൈസാ ചാമക്കാലായില്‍, ലീലാമ്മ ഫ്രാന്‍സീസ് ഇല്ലിക്കാട്ടില്‍, ലൈസാ ബാബു പറയംകാലായില്‍, ബിന്ദു പൂഴിക്കുന്നേല്‍ എന്നവരാണ് അദ്ധ്യാപകര്‍ എല്ലാ ശനിയാഴ്ചയും കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് രാവിലെ 10 മുതല്‍ 11 വരെയാണ് ക്ളാസ്സ്. ആദ്യ ക്ളാസ്സ് ഫെബ്രുവരി 19-ം തീയതി ആരംഭിക്കും. കുട്ടികളെ മലയാളം ക്ളാസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കള്‍ വേണ്ട പ്രോത്സാഹനവും പിന്തുണയും നല്‍കണമെന്ന് പ്രസിഡന്റ് സിറിയക് വെളിമറ്റത്തില്‍ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഡോ. സാലസ് ഓച്ചാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രസിഡന്റ് സിറിയക് വെളിമറ്റത്തില്‍ സ്വാഗതവും, സെക്രട്ടറി തോമസുകുട്ടി തത്തംകുളം കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് എല്‍സി മാന്തുരുത്തില്‍, ട്രഷറര്‍ ജോമോന്‍ വെട്ടിക്കല്‍, ജോ. സെക്രട്ടറി സണ്ണി പറയംകാലായില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Comments