ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് മിഷനില്‍ വാര്‍ഷിക ധ്യാനം

posted Mar 7, 2011, 9:23 PM by Knanaya Voice
സ്റ്റഫോര്‍ഡ്: അമ്പുതു നോമ്പിന്റെ പ്രാരംഭമായി ഹ്യൂസ്റ്റണ്‍ ക്നാനായ കാത്തലിക് മിഷന്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. നെല്ലിക്കുറ്റി സിയോണ്‍ ധ്യാനം കേന്ദ്രം ടീമിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഫാ. തോമസ് കൊച്ചുകരോട്ട്, സി. സ്റ്റെസ്സിന്‍, സി. മാര്‍ഗരറ്റ് എന്നിവര്‍ ചേര്‍ന്ന് നയിക്കുന്നു. മാര്‍ച്ച് 11 വെള്ളി വൈകുന്നേരം 5 മുതല്‍ 9 വരെയും, ശനി, ഞായര്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഉചിതമായ പരിത്യാഗം സ്വയം സ്വീകരിച്ച്, പ്രാര്‍ത്ഥനയ്ക്കും ഉപവസത്തിനും, പരിവര്‍ത്തനത്തിനും, പശ്ചാത്താപത്തിനും, അനുരഞ്ജനത്തിനും, ആത്മീയാനന്ദത്തിനും വഴിയൊരുക്കുവാന്‍ ഈ വരുന്ന ദിവസങ്ങളില്‍ ധ്യാനത്തില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹം നേടി ഈ വലിയ നോമ്പുകാലം ഫലപ്രദമാക്കുവാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ്. ഇല്ലിക്കുന്നുംപുറത്ത് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

ടോമി കിടാരം
Comments