ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. ഡാലി ചാര്‍ളി വടക്കേടത്ത് (പ്രസിഡന്റ്), ഷൈല സെനിത്ത് എള്ളങ്കില്‍ (വൈസ് പ്രസിഡന്റ്), ജയാ ജോജി കണ്ണാശ്ശേരില്‍ (സെക്രട്ടറി), ഷീബാ സജി എടപ്പറമ്പില്‍ (ജോ. സെക്രട്ടറി), സൌമ്യാ ജോസ് ചാമക്കാലായില്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങല്‍. വൈവിദ്ധ്യമാര്‍ന്ന പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സമൂഹന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഡാലി വടക്കേടത്ത് പ്രസ്താവിച്ചു. ഇതിനായി ഈ സമൂഹത്തിലെ മുഴുവന്‍ വനിതകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
എബ്രഹാം പറയംകാലായില്‍ |