ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് പുതിയഭരണസമിതി നിലവില്‍ വന്നു. ട്രസ്റ്റമാരായി ബിനോയി തത്തംകുലം, ഡാനി വെന്നലശ്ശേരില്‍, ജോയി കിഴക്കേല്‍ എന്നിവര്‍ ചുമതലയേറ്റു. ട്രഷറര്‍ സ്റ്റീഫന്‍ എടാട്ടുക്കുന്നേലും, ഓഡിറ്റര്‍ സോണി പൂഴിക്കുന്നേലും തല്‍സ്ഥാനങ്ങള്‍ തുടരുന്നതാണ്. മിഷന് ഡയറക്ടര്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ചത്തെ ദിവ്യബലിയെത്തുടര്‍ന്ന് നടന്ന ചടങ്ങില്‍ വച്ച് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് പുതിയ ട്രസ്റ്റിമാര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തശേഷം കണക്കും താക്കോലും കൈമാറി. ഈ വര്‍ഷം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പള്ളിപണിയുടെ കണക്കുകളുടെ ഓഡിറ്റര്‍മാരായി സുമോന് മറുതാച്ചിക്കല്‍, സാജന് മണപ്പുറം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ ഒരു വര്‍ഷംകൂടി തുടരുന്നതാണ്. കഴിഞ്ഞ ഒരുവര്‍ഷക്കാലം മിഷനുവേണ്ടി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ട്രസ്റ്റിമാരായ സൈമണ്‍ എള്ളങ്കില്‍, സണ്ണി കാരിക്കല്‍, ഫ്രാന്‍സീസ് മറ്റത്തില്‍ എന്നിവര്‍ക്കും, ട്രഷറര്‍ സ്റ്റീഫന്‍ എടാട്ടുകുന്നേല്‍, ഓഡിറ്റര്‍ സോണി പൂഴിക്കുന്നേല്‍ എന്നിവര്‍ക്കും മിഷന്റെ പേരില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് നന്ദി പ്രകാശിപ്പിക്കുകയും അതോടൊപ്പം പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. |