ഹൂസ്റ്റണ്‍ : സ്റ്റേഫാര്ഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ മിഷന് വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. 27 ഞായറാഴ്ച രാവിലെ 11 ന് കമ്മ്യൂണിറ്റി സെന്ററില്‍ കൂടി വന്ന വിശ്വാസ സമൂഹത്തിനുവേണ്ടി ഇടവക വികാരി റവ. ഫാ. ജോസ് ഇല്ലിക്കുന്നുപുറത്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം നിര്‍വ്വഹിച്ചു. രക്ഷാകര ദൌത്യത്തില്‍ സഹരക്ഷകനായ വി. യൌസേപ്പിതാവിന്റെ പങ്കിനേപ്പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും റവ. ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് തന്റെ തിരുനാള്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. ദേവാലയ ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ദിവ്യബലിക്ക് കൂടുതല്‍ ആത്മീയ ഉണര്‍വേകി. തിരുനാള്‍ ബലിക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് കേക്ക് മുറിച്ച് നില്‍കിക്കൊണ്ട് വികാരിയച്ചന് എല്ലാവര്ക്കും തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു. ജിമ്മി ചകിരിയാന്തടത്തില്, മോഹന്‍ തറയില്‍, ഷാജുമോന്‍ മുകളേല്‍, കുഞ്ഞുമോന് ഇല്ലിക്കാട്ടില്‍, അബ്രഹാം ആടുപാറയില്‍, ബേബി നടകുഴയ്ക്കല്, ബാബു നടകുഴയ്ക്കല്, സൈമണ്‍ വാലിമറ്റത്തില്‍, ജോസഫ് മുളയാനിക്കുന്നേല്‍, അനൂപ് ചെറുകാട്ടൂര്‍, സെനിത്ത് എല്ലങ്കിയില്‍, ജോയി കിഴക്കേല്‍, ഫ്രാന്‍സീസ് ഇല്ലിക്കാട്ടില്‍, ജോര്‍ജ്ജ് തച്ചേട്ട്, ജോസ് കുറുപ്പംപറമ്പില്‍, രാരിച്ചന്‍ ചേന്നാട്ട്, ജോസ് ചാമക്കാലിയില്, സൈമണ്‍ നെയ്ച്ചേരില്‍ എന്നിവര്‍ പ്രസുദേന്തിമാരായിരുന്നു. |