ഹുസ്ടന്‍: ഹുസ്ടനിലെ ക്നാനായ കത്തോലിക്കരുടെ ചിരകാല സ്വപ്‌നമായ ക്‌നാനായ കത്തോലിക്കാ പളളിയുടെ തറക്കല്ലീടില്‍ കര്‍മ്മം ജൂലൈ 28 ബുധനാഴ്‌ച വൈകുന്നേരം അബാലവുദ്ധം വിശ്വാസികളുടെ നിറസാന്നിദ്ധ്യത്തില്‍, കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവും മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവും സംയുക്തമായി നിര്‍വ്വഹിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ.ജെയിംസ് ചെരുവില്‍, ഫാ.ജോസ് മണപ്പുറം എന്നിവരോടൊപ്പം സമീപ പളളികളിലെ നിരവധി വൈദീകരും വിശ്വാസികളും സന്നിഹിതരായിരുന്നു. ക്‌നാനായക്കാര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കേ അമേരിക്കയിലെ മൂന്നാമത്തെ നഗരമാണ് ഹൂസ്റ്റണ്‍.
സഭയുടെ വളര്‍ച്ച ആത്മായരുടെ വളര്‍ച്ചയാണെന്നും ദൈവീക പദ്ധതിയില്‍ പങ്കുകാരാകുന്നത് അനുഗ്രഹപ്രദമായിരിക്കും എന്നും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് ഉല്‍ബോധിപ്പിച്ചു. വിശ്വാസികള്‍ ഒന്നടങ്കം സഹകരിച്ചാല്‍ ഈ ദൈവീക സമുച്ചയത്തിന്റെ ആശിര്‍വാദ കര്‍മ്മം എത്രയും വേഗം നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരിയും അഭിപ്രായപ്പെട്ടു. റെവ.ജെയിംസച്ചന്‍ സ്വാഗതം ആശംസിച്ച പൊതുയോഗത്തിന് മിഷന്‍ സെക്രട്ടറി ഫ്രാന്‍സീസ് മറ്റത്തില്‍, സ്റ്റീഫന്‍ എടാട്ടുകുന്നേല്‍ ട്രഷറര്‍, സൈമണ്‍ എണുകയില്‍ ട്രസ്റ്റിയും മറ്റ് പാരീഷ് കൌണ്‍സില്‍ മെംമ്പേഴ്സും നേതൃത്വം നല്‍കി.ശ്രീ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ.,റെവ.ജോസഫ് മണപ്പുറം മുന്‍മിഷന്‍ഡയറക്‌ടര്‍, ജോണി ചെറുകര സൊസൈറ്റി പ്രസിഡണ്ട്, ജോണി മക്കോറ ഫണ്ട് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.ട്രസ്റ്റി ശ്രീ.സണ്ണികാരിക്കലിന്റെ കൃതജ്ഞതാ പ്രകടനത്തോടെ യോഗം പരിസമാപിച്ചു. ടോം വിരിപ്പന്‍ |