എല്ലാ വര്‍ഷവും നടത്തി വരുന്ന മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ഹൂസ്റണില്‍ ആഘോഷിച്ചു.
ഒക്ടോബര്‍ 21, 2010 റവ. ഫാ. ജെയിംസ് ചെരുവില്‍ കൊടി കയറ്റിയതോടെ തിരുനാളിന്റെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. പതിവുപോലെ ഈ വര്‍ഷവും 10 ദിവസം നീണ്ടു നിന്ന കൊന്ത നമസ്ക്കാരം ഭക്തിനിര്‍ഭരമായി നടത്തി. തിരുനാള്‍ ദിവസം (10/24/10) ല്‍ വിശ്വാസികള്‍ മാതാവിന്റെ തിരുമുടി, നേര്‍ച്ച കാഴ്ചകള്‍ നടത്തി അനുഗ്രഹം നേടി. ഫാ. ജോസഫ് മണപ്പുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപരമായ തിരുനാള്‍ കുര്‍ബ്ബാനയും, ഫാ. ലൂക്ക് പടിക്ക വീട്ടില്‍ തിരുനാള്‍ സന്ദേശവും നല്‍കി. ഇടവക വികാരി ഫാ. ചെരുവിലിന്റെ നേതൃത്വത്തില്‍ പ്രദിക്ഷണവും പ്രാര്‍ത്ഥനകളും നടന്നു. വാദ്യമേളങ്ങളോടു, കൂടിയ ഭക്തിനിര്‍ഭരമാം പ്രദിക്ഷണത്തില്‍ എല്ലാവരും പങ്കെടുക്കുകയും മാതാവിന്റെ അനരഗ്രഹം ഇടവകയ്ക്കും ഇടവക ജനങ്ങള്‍ക്കും ഉണ്ടാവുകയും ചെയ്തു. ഈ വര്‍ഷം പെരുന്നാള്‍ പ്രസുദേന്തിയായത് കടുത്തുരുത്തി ഫൊറോന അംഗങ്ങള്‍ ആയിരുന്നു. മിഷന്‍ ഭാരവാഹികളും വികാരി ഫാ. ചെരുവിലും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കുകയും ചെയ്തു. |