ജിമ്മി കുന്നശ്ശേരി
ഹൂസ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷം - 2011 ഡിസംബര്‍ 18-ം തീയതി ശനിയാഴ്ച വൈകിട്ട് എച്ച്. കെ. സി. എസ്. ന്റെ സ്വന്തമായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ വിവിധ ഫൊറോനകള്‍ അവതരിപ്പിച്ച വര്‍ണ്ണോജ്ജ്വമായ പരിപാടികള്‍കൊണ്ട് തിളക്കം കുറിച്ചു. തദവസരത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചെറുകര അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജയിംസ് ചെരുവില്‍ ആശംസാ പ്രസംഗം നടത്തി. ചീഫ് ഗസ്റ് ഫാ. തോമസ് പുതുശ്ശേരില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. ബാങ്കുമായിട്ടുള്ള എല്ലാ പണമിടപാടുകളും തീര്‍ക്കുകയും കമ്മ്യൂണിറ്റി സെന്റര്‍ സ്വന്തമാക്കുകയും ചെയ്ത വിവരം തദവസരത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കമ്മ്യൂണിറ്റിയെ അറിയിക്കുകയും പണം കൊടുത്ത് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി. സൊസൈറ്റിയുടെ മുന്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് മണപ്പുറം തദവസരത്തില്‍ ആശംസകള്‍ നേര്‍ന്നു. സാബു മാന്തുരുത്തില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു. സ്നേഹവിരുന്നോടെ 2010 ക്രിസ്തുമസ് പരിപാടികള്‍ക്ക് തിരശ്ശീല വീണു. ഞായറാഴ്ച നടത്തിയ ദിവ്യബലിയ്ക്കുശേഷം ഫാ. ചെരുവില്‍ എല്ലാവര്‍ക്കും ആശംസ നേരുകയും ഭാവിയിലേയ്ക്കുള്ള എല്ലാ പ്രവര്‍ത്തനത്തിലും എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആദ്യകാലംമുതല്‍ കമ്മ്യൂണിറ്റി സെന്ററിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരേയും തദവസരത്തില്‍ ആദരിക്കുകയും ചെയ്തു. സ്നേഹസന്ദേശവുമായി ക്രിസ്തുമസ് കരോള്‍ നടന്നുകൊണ്ടിരിക്കുന്നു. ജോണ്‍സണ്‍ ചെറുകരയുടെ നേതൃത്വത്തിലുള്ള കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
|