ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ. എം. എ.) പത്തൊന്‍പതാമത് വാര്‍ഷിക പൊതുയോഗവും സംഘടനാ തെരഞ്ഞടുപ്പും നടത്തപ്പെട്ടു. അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു. ഷാജന് ആനിത്തോട്ടം (പ്രസിഡന്റ്), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (എക്സി. വൈസ് പ്രസിഡന്റ്), ചന്ദ്രന്‍പിള്ള (വൈ. പ്രസിഡന്റ്), ഡോ. ലൈജോ ജോസഫ് (സെക്രട്ടറി), മോഹന്‍ സെബാസ്റ്റ്യന്‍ (ജോ. സെക്രട്ടറി), ജോര്‍ജ്ജ് ചക്കാലത്തൊട്ടിയില്‍ (ട്രഷറര്‍), മാത്യു കളത്തില്‍ (ജോ. ട്രഷറര്‍) ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി ഗ്ളാഡ്സണ്‍ വര്‍ഗീസ്, മറിയാമ്മ പിള്ള, ഫെബിന് മൂത്തേരില്‍, ഡൊമിനിക് ചൊള്ളമ്പേള്, മാത്യു വര്‍ഗ്ഗീസ് (ബിജി), ഫില്‍സ് മാത്യു, ജെയിംസ് ലൂക്കോസ് (ജോബി), ഷാജി പള്ളിവീട്ടില്‍, ജിഷ എബ്രാഹം, രവീന്ദ്രന് കുട്ടപ്പന്, രാജു പാറയില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, ജോര്‍ജ്ജ് പണിക്കര്‍, പയസ് തോട്ടുകണ്ടത്തില്‍, ജോസ് എളവന്ത്ര എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ അഡ്വൈസറി ബോര്‍ഡും രൂപീകരിച്ചു. പ്രസിഡന്റ് ഷാജന് ആനിത്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങളുടം രൂപരേഖ തയ്യാറാക്കി. പ്രവര്‍ത്തന മികവിന്റെ പത്തൊന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഇരുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന സംഘടനയ്ക്ക് പുത്തനുണര്‍വ്വും മികവുറ്റ പ്രവര്‍ത്തന മാതൃകയും കാഴ്ചവയ്ക്കുവാന്‍ കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. ഐ. എം. എ. യുടെ ഈ വര്‍ഷത്തെ തിരുവോണാഘോഷങ്ങള്‍ സെപ്തംബര്‍ മൂന്നാം തീയതി ശനിയാഴ്ച നടത്തുന്നതായിരിക്കും. പൊതുജന സൌകര്യാര്‍ത്ഥം ഈ വര്‍ഷത്തെ യുവജനോത്സവം ഒക്ടോബര്‍ 15-ാം തീയതിയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2012 ജനുവരി ഏഴാം തീയതിയും നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചു. ഈ വര്‍ഷത്തെ യുവജനോത്സവത്തിന്റെ ഭാഗമായി മിസ് കേരള ബ്യൂട്ടി പേജന്റും ഫാഷന്‍ ഷോയും ഉണ്ടായിരിക്കുന്നതാണ്. ഐ. എം. എ. യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ സമ്മര്‍ പിക്നിക് ജൂണ്‍ നാലാം തീയതി ശനിയാഴ്ചയായിരിക്കും. വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും സംഘടനയുടെ പരിഷ്കരിച്ച വെബ്സൈറ്റ് രൂപപ്പെടുത്തുന്നതിനുമായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. വിശദവിവരങ്ങള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്. ജോയിച്ചന്‍ പുതുക്കുളം |