ഇന്‍ഡ്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി നടത്തിയ വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയം

posted Jan 18, 2011, 8:59 PM by Knanaya Voice   [ updated Jan 19, 2011, 12:32 PM by Saju Kannampally ]
ഷിക്കാഗോ: ഇന്‍ഡ്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നേതൃത്വത്തില്‍, മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ സെമിനാര്‍ വന്‍ വിജയമായിരുന്നു. ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ CEU’s  ലഭിക്കുന്നതിനായി നൂറില്‍പ്പരം നേഴ്സുമാര്‍ ഈ സെമിനാറില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ നേഴ്സുമാര്‍ക്കും 7.5 CEU’s ലഭ്യമായി. താങ്ങളുടെ അനുദിന നേഴ്സിംഗ് ജോലിയില്‍ വളരെ പ്രയോജനപ്പെടുന്ന വിഷയങ്ങളായിരുന്നു സെമിനാറില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് എല്ലാ നേഴ്സുമാരും അഭിപ്രായപ്പെട്ടു. ഈനായിയുടെ എജ്യൂക്കേഷണല്‍ കേര്‍ഡിനേറ്ററും, സെമിനാര്‍ നടത്തി പരിജയമുള്ളതും, നേഴ്സ് പ്രാക്ടീഷനറും കൂടിയായ ഉഷാ പട്ടേല്‍ ആണ് സെമിനാറില്‍ ക്ളാസ്സെടുത്തത്. കൂടാതെ അജിമോള്‍ പുത്തന്‍പുരയിലും ക്ളാസ്സെടുത്തു.

ഇനിയും ഈനായിയുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കണമെന്ന് പങ്കെടുത്ത നേഴ്സുമാര്‍ നിര്‍ദ്ദേശിച്ചു. സെമിനാറിന് നേതൃത്വം നല്‍കിയത് റ്റിസി ഞാറവേലില്‍, അജിമോള്‍ പുത്തന്‍പുരയില്‍, സിബി കടിയംപള്ളി, ചിന്നമ്മ ഞാറവേലില്‍, മേഴ്സി കുര്യാക്കോസ്, ലിസി പീറ്റേഴ്സ്, ലില്ലി തയ്യില്‍ എന്നിവരാണ്
.

സിബി കടിയംപള്ളി


Comments