ലിവിങ്ങ്‌സ്റ്റണ്‍: ഭാരത കത്തോലിക്കാ സഭാരാമത്തില്‍ ഒരു വിശുദ്ധ പുഷ്‌പമായി വിരിഞ്ഞ് ലോകം മുഴുവന്‍ പരിമളം പരത്തുന്ന സഹനദാസി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് സ്ഥാപനത്തിലൂടെ വിശുദ്ധമായിത്തീര്‍ന്ന ഇംഗ്ലണ്ടിലെ ലിവിങ്ങ്‌സ്റ്റണ്‍ അല്‍ഫോന്‍സാ സെന്റര്‍ കേരളത്തിന് വെളിയിലെ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ആദ്യ തീര്‍ത്ഥാടനകേന്ദ്രമായി മാറുന്നു. അവധിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ ഭാരതലിസ്വമായ ഭരണങ്ങാനത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന യു.കെ.യിലെ മലയാളികള്‍ക്ക് വിശുദ്ധയുടെ മാദ്ധ്യസ്ഥം യാചിക്കുവാന്‍ ഇംഗ്ലണ്ടിലെ പ്രശസ്‌തമായ എഡിന്‍ബറോ രൂപത വഴിതുറക്കുന്നു. ജൂലൈ മാസം 17–ാം തീയതി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടനമായി എത്തുന്ന നൂറുകണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ സാക്ഷിനിര്‍ത്തി ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അര്‍പ്പിക്കുന്ന വി. കുര്‍ബ്ബാനമദ്ധ്യേ അഭിവന്ദ്യ കീത്ത് പാട്രിക് കാര്‍ഡിനല്‍ ഒബ്രെയ്‌ന്റെ പ്രതിനിധി ബിഷപ്പ് എമിരിറ്റസ് അഭിവന്ദ്യ ബ്രയാന്‍മൊറെ ലിവിങ്ങ്‌സ്റ്റണ്‍ അല്‍ഫോന്‍സാ സെന്ററിനെ തീര്‍ത്ഥാടനകേന്ദ്രമായി പ്രവചിക്കും. തുടര്‍ന്ന് 26–ാം തീയതിവരെ നീണ്ടുനില്‍ക്കുന്ന തിരുനാളാഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 26–ാം തീയതി ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരോടുചേര്‍ന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വി. ബലിയര്‍പ്പിക്കും. തുടര്‍ന്ന് നാടന്‍ ചെണ്ടമേളം, ഐറിഷ്‌ബാന്റ്, സ്‌ക്കോട്ടീഷ് ഐപ്പ് തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശ്വാസപ്രഖ്യാപന പ്രദക്ഷിണവും നടക്കും. 25–ാം തീയതി വൈകുന്നേരം 7 മണിക്ക് ഇന്‍ഡോസ്‌കോട്ടിപ്പ് കലാസാംസ്‌കാരികസന്ധ്യ `ജയ്‌ഹോ'മും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എബിസണ്‍ ജോസ് 07846411781 ഷൈമോന്‍ തോട്ടുങ്കല്‍ |