"ഇന്നസെന്റ് - ജഗതി ഷോ'' സാന്‍ഹോസെ കിക്ക് ഓഫ് ഗംഭീരമായി

posted Mar 24, 2011, 7:22 AM by Saju Kannampally   [ updated Mar 24, 2011, 7:47 AM ]

 

സാന്‍ഹോസെ : സെന്റ് മേരീസ് ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ ദേവാലയ നിര്‍മ്മാണത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന "കന്നാസും കടലാസും പിന്നെ ഞങ്ങളും'' സ്റ്റേജ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് അതിഗംഭീരമായി. ഇന്നസെന്റ്, ജഗതി ശ്രീമകുമാര്‍, ശ്വേതാ മേനോന്‍, ബിജു നാരായണന്‍, സാജു കൊടിയന്‍, മറ്റു നിരവധി ഹാസ്യതാരങ്ങള്‍ പങ്കെടുക്കുന്ന പ്രോഗ്രാം മെയ് 29-ാം തീയതി ഞായരാഴ്ച പാളോ ഓര്‍ട്ടോയിലെ സ്പാഞ്ചര്‍ബര്‍ഗ് തീയേറ്ററില്‍ അരങ്ങേറുന്നതാണ്. മാര്‍ച്ച് 20-ാം തീയതി ഞായറാഴ്ച ദിവ്യബലിക്കുശേഷം കൂടിയ പ്രത്യേക ചടങ്ങില്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് ഇടവക വികാരി റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ പ്രശസ്ത സിനിമാതാരം ശ്രീ. തമ്പി ആന്റണിക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ശ്രീ. റ്റോജോ ജോസ്, ഡോ. സോണിയ മാത്യു, ശ്രീ. സാജു ജോസഫ് (ബേ മലയാളി സ്പോര്‍ട്ട്സ് ക്ളബ്ബ് പ്രസിഡന്റ്), ശ്രീ. ജോര്‍ജ്ജ് ജോസഫ് (മെറ്റ് ലൈഫ്) തുടങ്ങിയ സ്പോണ്‍സര്‍മാര്‍ നല്‍കിയ ചെക്കുകള്‍ ഇടവക വികാരി സ്വീകരിച്ചു. ശ്രീ. ജെയ്മി മച്ചാത്തില്‍ ആണ് ഈ പ്രോഗ്രാമിന്റെ മെഗാ സ്പോണ്‍സര്‍, ശ്രീ. ജെയ്മിയോടൊപ്പം ഗ്രാന്റ് സ്പോണ്‍സര്‍മാരായ ശ്രീ. അബി പറത്തറ, ശ്രീ. ബിജു പുളിക്കല്‍, ശ്രീ. ജോമി വെള്ളിയാന്‍, ശ്രീ. ലൂക്കോസ് ചെമ്മരപ്പള്ളില്‍, ശ്രീ. ജോണ്‍സണ്‍ പുറയംപള്ളി, ശ്രീ. ജാക്സണ്‍ പുറയംപള്ളി, ശ്രീ. കുഞ്ഞുമോന്‍ ചെമ്മരപ്പള്ളി, ശ്രീ. ജോര്‍ജ്ജ് കല്ലുപുരയ്ക്കല്‍, ശ്രീ. റ്റോമി വടുതല, ശ്രീ. ആല്‍ഫി വെള്ളിയാന്‍, ശ്രീ. ഫിലിപ്പ് മഞ്ഞാങ്കല്‍, ശ്രീ. സണ്ണി വലിയപറമ്പില്‍, ശ്രീ. വിമന്‍സ് പുളിക്കല്‍, ശ്രീ. ജെറി മണ്ണൂര്‍, ശ്രീ. ബേബി ഇടത്തില്‍, ശ്രീ. ജോസ് വലിയപറമ്പില്‍, ശ്രീ. അനില്‍ കണ്ടാരപ്പള്ളില്‍, ശ്രീമതി ആനി ബാബു ആയിരത്തിങ്കല്‍ എന്നിവര്‍ തങ്ങളുടെ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഇരുപതോളം ഗ്രാന്റ് സ്പോണ്‍സര്‍മാര്‍ പങ്കെടുത്തുകൊണ്ട് നടത്തിയ കിക്ക് ഓഫ് ചടങ്ങ് മറ്റുള്ളവരിലും ആവേശത്തിരയിളക്കി. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി വികാരി ഫാ. സ്റ്റാനി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ജോസ് മാമ്പള്ളില്‍, കമ്മറ്റി മെമ്പേഴ്സായ ശ്രീ. ബിജു പുളിക്കല്‍, ശ്രീ. ജോയി തട്ടായത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Comments