റോം: കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായ ഇറ്റലിയിലെ റോമില്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍.) രൂപീകരിച്ചു. റോമിലെ വിവിധ സ്ഥലങ്ങളിലായുള്ള നൂറുകണക്കിന് യുവജനങ്ങള്‍ക്കായി ബഹുമാനപ്പെട്ട ഫാ.ജിജോ നെല്ലിക്കകണ്ടത്തിന്റെ നേതൃത്വത്തിലാണ് കെ.സി.വൈ.എല്‍. രൂപീകൃതമായത്. ഡെന്നീസ് ജോസഫ്, ജീവന് ജോസ്, ഷിജി ഷാജി, ഷോമിക സൈമണ്‍, സിജോ ജോസ് ഇടശ്ശേരില്‍ എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ട്രഷറാര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. ഫാ.ബിജോ കൊച്ചാരംപള്ളി ചാപ്ലയിനായും സി. ലേഖ സിസ്റ്റര്‍ അഡ്വൈസറായും പ്രവര്‍ത്തിക്കും |