ഇറ്റലിയില്‍ നീണ്ടൂര്‍ കുടുംബയോഗം സ്ഥാപിച്ചു

posted Jul 14, 2009, 7:14 AM by Saju Kannampally
റോം: റോം കേന്ദ്രമാക്കി ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന നീണ്ടൂര്‍ ഇടവകയില്‍ പെട്ട ആളുകളെ ഒരുമിച്ചുകൂട്ടി നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ കുടുംബയോഗം സ്ഥാപിച്ചു. റോമിലെ രാജധാനി ഹോട്ടലില്‍ ഇറ്റലി ക്‌നാനായ അസോസിയേഷന്‍ സ്‌പിരിച്വല്‍ അഡൈ്വസര്‍ ഫാ.ബിബി തറയില്‍ കുടുംബയോഗത്തിന്റെ പ്രഥമ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
 
          ഭാരവാഹികളായി മാത്യൂസ്‌ മാളിയേക്കല്‍ - പ്രസിഡന്റ്‌ , കെ.എല്‍. ബിജു കുറുപ്പന്‍കിഴക്കേതില്‍ - ജനറല്‍ സെക്രട്ടറി, ലിസി ചങ്ങുംമൂലയില്‍ - വൈസ്‌ പ്രസിഡന്റ, റെജി പടവത്തില്‍ - ജോയിന്റ്‌ സെക്രട്ടറി, തോമസുകുട്ടി പടിഞ്ഞാറെകുടിലില്‍ - ട്രഷറര്‍, ജയിന്‍ വാര്യത്ത്‌, എബ്രാഹം വെളിയത്ത്‌, ബെന്നി കിഴക്കേ മാപ്പിളതുണ്ടത്തില്‍, ഷിജോ തൈക്കൂട്ടത്തില്‍, ജോജോ കൊച്ചുവരാകുടിലില്‍, ജെസി കൈമൂലയില്‍, സജിത വെട്ടിക്കാട്ട്‌ കളപ്പുര - കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു
 
കെ.എല്‍. ബിജു കുറുപ്പന്‍കിഴക്കേതില്‍
 
Comments