ഈസ്റ്റ്‌ ആഗ്ലിയന്‍ ക്‌നാനായ സംഗമം ഒക്ടോബര്‍ 11 ന്‌

posted Sep 23, 2009, 2:39 PM by Anil Mattathikunnel   [ updated Sep 23, 2009, 6:14 PM ]


നോര്‍വിച്ച്‌: യു.കെ. കെ.സി.എ.യുടെ കീഴിലുള്ള ഈസ്റ്റ്‌ ആഗ്ലിന്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ സംഗമം ഒക്ടോബര്‍ 11 ഞായറാഴ്‌ച നടത്തപ്പെടുന്നു. നോര്‍വിച്ചിലെ സെന്റ്‌ പോള്‍സ്‌ ടാക്ക്‌വുഡ്‌ ഹാളില്‍വച്ച്‌ രാവിലെ 10.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ്‌ പരിപാടികള്‍ നടത്തപ്പെടുക. വി. കുര്‍ബ്ബാനയോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ക്ക്‌ മിഴിവേകാന്‍ വിവിധ തരത്തിലുള്ള ഇന്‍ഡോര്‍ ഗെയിംസുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്‌. പൊതുയോഗവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പരിപാടിയോടനുബന്ധിച്ച്‌ ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. Witham, Kingslynn, and all East Anglia  തുടങ്ങിയ പ്രദേശങ്ങളില്‍ വസിക്കുന്ന എല്ലാ ക്‌നാനായ അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ച്‌ സംഗമം വിജയിപ്പിക്കണമെന്ന്‌ ഈസ്റ്റ്‌ ആംഗ്ലിക്കന്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. സൈമണ്‍ മടത്തംചേരില്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 
    സൈമണ്‍ മടത്തംചേരില്‍ 
                                                പ്രസിഡന്റ്‌ (01449745819, 07904862429) 
    ഷീനു മാണി പതിപ്പള്ളില്‍ 
                                                 (സെക്രട്ടറി) 01603250804, 09951587147

സംഗമവേദി
സെന്റ്‌ പോള്‍സ്‌ ടാക്‌വുഡ്‌ ഹാള്‍
യു.സി.കെ.എസ്‌. വുഡ്‌ഗ്രീന്‍
നോര്‍വിച്ച്‌, എന്‍.ആര്‍. 4. 6 എ.ബി.

സാബു തടത്തില്‍

Comments