ഈസ്റ്റര്‍ ആഘോഷവും ക്‌നാനായ സംഗമവും മാര്‍ച്ച്‌ 27ന്‌

posted Feb 24, 2010, 4:46 PM by Saju Kannampally   [ updated Feb 25, 2010, 11:56 PM by Anil Mattathikunnel ]
ലിവര്‍പൂള്‍: യുകെകെസിഎ ലിവര്‍പൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിവിപുലമായ ഈസ്റ്റര്‍ ആഘോഷവും ക്‌നാനായ സംഗമവും മാര്‍ച്ച്‌ 27ന്‌ നടത്തും. ലിവര്‍പൂളിലെ കെന്‍സിംഗ്‌ടണ്‍ ഫീല്‍ഡ്‌ കമ്യൂണിറ്റി സെന്ററിലാണ്‌ പരിപാടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുകെകെസിഎ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക്‌ സ്വീകരണവും അതോടൊപ്പം വിപുലമായ കലാകായിക മത്സരങ്ങളും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫിലിപ്പ്‌ ജോസഫ്‌ പടപുരയ്ക്കല്‍ 07825704849, റെജി തോമസ്‌ കുടകശേരില്‍ 07886083396.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Kensington Field Community Centre, Hall Lane, Liverpool, L7 8TQ
 
ഷൈമോന്‍ തോട്ടുങ്കല്‍

 

Comments