ന്യൂകാസില്‍: ന്യൂകാസില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷവും യുകെസിസിഎ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഏപ്രില്‍ പത്തിന് ന്യൂകാസിലിലെ ടൈന്‍മൌത്തിലെ പാര്‍ക്ക് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ന്യൂകാസിലിലും സമീപപ്രദേശങ്ങളിലുമുള്ള ക്‌നാനായ യൂണിറ്റുകളിലെ ഭാരവാഹികളുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഷാജു ജോണ്‍ കുടിലില്‍, സെക്രട്ടറി സിറിള്‍ തടത്തില്‍, ട്രഷറര്‍ ജോഷി മുപ്രാപള്ളി എന്നിവര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്‌ടിന് തുടങ്ങുന്ന പരിപാടിയില്‍ ക്‌നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന സാംസ്‌കാരിക സന്ധ്യ, പുരാതനപ്പാട്ട്, മാര്‍ഗംകളി എന്നിവയും അരങ്ങേറുമെന്ന് കലാവിഭാഗം കണ്‍വീനര്‍മാരായ ജിജോ മാത്യു കണ്ണച്ചാംപറമ്പില്‍, റ്റിനു ബിനു പുളിക്കതൊട്ടിയില്‍ എന്നിവര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Park Hotel, Grand Parade, Tynemouth, NE30 3JQ
ഷൈമോന്‍ തോട്ടുങ്കല്‍
|