ഷിക്കാഗോ: ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ തമാസമാക്കിയിട്ടുള്ള ഇടയ്‌ക്കട്ട് ഫൊറോനാ അംഗങ്ങളുടെ പിക്‌നിക്കും സൗഹൃദ സമ്മേളനവും മധുരസ്‌മരണകളുടെ അനുഭൂതി ഉണര്‍ത്തുന്നതായി. സെപ്‌റ്റംബര്‍ 18 നു രാവിലെ 11 ന് ഗ്ലെന്‍വ്യൂവിലുള്ള പാര്‍ക്കില്‍ നടത്തിയ പിക്‌നിക്കില്‍ നൂറ്റമ്പതിലധികം പേര്‍ പങ്കുചേര്‍ന്നു. തിരക്കുകളില്‍ നിന്നകന്ന് പഴയകാല സൗഹൃദങ്ങള്‍ പങ്കുവയ്‌ക്കുന്നതിന് ഒരുമിച്ചു കൂടിയപ്പോള്‍ നാട്ടിലെ ഓര്‍മകള്‍ പിക്‌നിക്കില്‍ നിറഞ്ഞു നിന്നു. കോ ഓര്‍ഡിനേറ്റേഴ്‌സായ പോള്‍സണ്‍ കുളങ്ങര, ജോണ്‍സണ്‍ കൂവക്കട, കുഞ്ഞുമോന്‍ ചൂട്ടുവേലില്‍, റ്റോമി നെടിയകാല എന്നിവര്‍ നേതൃത്വം കൊടുത്ത പിക്‌നിക്കില്‍ വിവിധ കലാ – കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. രാത്രി ഒമ്പതു വരെ നീണ്ട ഊഷ്‌മളമായ പിക്‌നിക്കിനു നേതൃത്വം കൊടുത്തവരെയും, അതില്‍ പങ്കെടുത്തവരെയും മുന്‍ കെ.സി.എസ് പ്രസിഡന്റ് ഷാജി എടാട്ട് അനുമോദിക്കുകയും, നന്ദി അറിയിക്കുകയും ചെയ്‌തു. |