സ്വാര്‍തിഗില്‍ഫാം:യോര്‍ക്ക് ഷെയര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ പ്രഥമ കണ്‍വെണ്‍ഷന് ഉജ്ജ്വല പരിസമാപ്തി. സ്വാര്‍തിഗില്‍ഫാം ഹൌസില്‍ നടന്ന ത്രിദിന കണ്‍വെണ്‍ഷന്‍ പ്രസിഡന്റ് അലക്സ് പളളിയമ്പില്‍ പതാക ഉയര്‍ത്തിയതോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് ജോയി ചാണശ്ശേരിയുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും, സഖറിയാ പുത്തന്‍കളത്തിന്റെ നേതൃത്വ ത്തില്‍ ക്നാനായ കാത്തോലിക്കാ ക്വിസ് മത്സരവും , ജോസ് പരപ്പനാട്ടിന്റെ നേതൃത്വത്തില്‍ വ്യക്തിത്വ വികസന ഗെയിംസും നടന്നു. രണ്ടാം ദിനം രാവിലെ ഷിബു കൂടത്തിനാലിന്റെ നേതൃത്വത്തില്‍ ക്നാനായ സമുദായത്തിന്റെ പ്രസക്തി എന്ന വിഷയ ത്തില്‍ സിംമ്പോസിയവും ചര്‍ച്ചയും നടന്നു. ഉച്ചകഴിഞ്ഞ് മിനി മുഖച്ചിറയില്‍ നയിച്ച സ്ത്രീകള്‍ നേരിടുന്ന സാമൂഹ്യ വിപത്തുകള്‍ എന്ന വിഷയം ചര്‍ച്ചയും വനിതാ സംഗമവും നടന്നു. വൈകുന്നേരം യു.കെ.കെ.സി.എ ഭാരവാഹികളായ ഐസ്റീന്‍ വാലയില്‍,ഷെല്ലി നെടും തുരുത്തി പുത്തന്‍പുര, വിനോദ് കിഴക്കേ നടയില്‍,ഷാ ജി വാരാക്കുടി,ജോസ് പരപ്പനാട്ട് എന്നിവര്‍ക്ക് ക്നാനായ ആചാരപ്രകാരം സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന കണ്‍വെന്‍ഷന്‍ പൊതു സമ്മേളനത്തില്‍ അണുകുടുംബങ്ങള്‍ക്ക് പകരം വിശാലമായ കുടുംബങ്ങള്‍ രൂപീകരിക്കുന്നതുവഴി വംശ വര്‍ദ്ധനയ്ക്കൊപ്പം കുടുംബ സംന്തുഷ്ടിയും വര്‍ദ്ധിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രസിഡന്റ് അലക്സ് പളളിയമ്പില്‍ പ്രതിപാദിച്ചു. യോര്‍ക്ക് ഷെയര്‍ യൂണിററിന്റെ ക്രിയാത്മകമായ വിമര്‍ശന പ്രവര്‍ത്തനങ്ങള്‍ യു.കെ.കെ.സി.എ.യ്ക്ക് മുതല്‍ കൂട്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് യു.കെ.കെ.സി.എ പ്രസിഡന്റ് ഐസ്റീന്‍ വാലയില്‍ പറഞ്ഞു. ഷെല്ലി നെടും തുരുത്തി പുത്തന്‍ പുര , വിനോദ് കിഴക്കേനടയില്‍ ,ഷാജി വാരാക്കുടി, ജോസ് പരപ്പനാട്ട് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജോസഫ് വേങ്ങശ്ശേരില്‍ നടത്തിയ യു.കെ.കെ.സി.എ ഭാരവാഹികളായിട്ടുളള ഡിബേററ് സംശയ ദൂരീകരണത്തിന് ഇടയായി. കലാപരിപാടികളില്‍ യു.കെ.കെ.സി.എ ഭാരവാഹികളും പങ്കുചേര്‍ന്നപ്പോള്‍ അണികളുടെ ആവേശം ഇരട്ടിച്ചു. മൂന്നാം ദിനം അലക്സ് ജോയി വില്‍പ്പത്രത്തിന്റെ ആവശ്യകതയെപ്പററി സംസാരിച്ചു. തുടര്‍ന്ന് മലകയററവും ഗ്രൂപ്പ് തിരിച്ച് മത്സരങ്ങളും നടത്തി. മത്സരത്തില്‍ ക്നാനായ തൊമ്മന്‍ ഗ്രൂപ്പ് ഒന്നാം സമ്മാനവും ബട്ടര്‍ ഫ്ളൈസ്,സെന്റ് സ്റീഫന്‍സ് ഗ്രൂപ്പുകള്‍ രണ്ടാം സ്ഥാനവും , ക്നാനായ പാര്‍ട്ടികള്‍ മൂന്നാം സ്ഥാനവും നേടി. റിപ്പോര്‍ട്ട് അവതരണത്തില്‍ ജോസഫ് വേങ്ങാശ്ശേരിയും കൌതുക വാര്‍ത്തയ്ക്ക് ഷിബു കൂടത്തിനാലും ബെസ്റ് മാന്‍ ടോമി പുളിമ്പാറയും ,ബെസ്റ് വുമണ്‍ ഡാര്‍ളി ടോമിയും തെരെഞ്ഞെടുക്കപ്പെട്ടു. ജോസഫ് വേങ്ങാശ്ശേരി |