ജന്മനാടിന്റെ ഓര്‍മകളുമായി കോട്ടയം ഫാമിലി ക്ളബ്

posted Oct 2, 2010, 6:44 AM by Knanaya Voice

മെല്‍ബണ്‍: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മെല്‍ബണിലേക്ക് കുടിയേറിയവരെ (ജാതി, മത, രാഷ്ട്രീയ ഭേദമന്യേ) കോര്‍ത്തിണക്കി രൂപീകരിച്ച കോട്ടയം ഫാമിലി ക്ളബിന്റെ സംഗമം ഈ വരുന്ന 2-ാതീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ളയിറ്റണ്‍ യൂലിങ്കാ ഹാളില്‍ നടക്കും. പ്രസിഡന്റ് സജി മുണ്ടക്കന്റെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്കാരിക സമ്മേളനത്തിന് റോയി ജോര്‍ജ് സ്വാഗതം ആശംസിക്കും. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അനുഗ്രഹപ്രഭാഷണവും വിവേക് ശിവരാമന്‍ ആശംസയും അര്‍പ്പിക്കും.

ജന്മനാടിന്റെ ഓര്‍മകള്‍ പങ്കിടുവാനും അക്ഷരനഗരിയുടെ പ്രാധാന്യം വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനും, കലാരംഗത്തെ പ്രതിഭകളെ കണ്ടെത്താനുമാണ് കോട്ടയം ഫാമിലി ക്ളബ് രൂപീകരിച്ചതെന്ന് രക്ഷാധികാരി തോമസ് പാതപള്ളി പറഞ്ഞു.

സാംസ്കാരിക സമ്മേളനത്തിന് ശേഷം കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ആഷിഷ് പുന്നത്തുറ അറിയിച്ചു. കോട്ടയം ഫാമിലി ക്ളബിന്റെ ഈ കൂട്ടായ്മയില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള മുഴുവന്‍ വ്യക്തികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റെജി പാറയ്ക്കന്‍

Comments